24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty കെസിബിസി മദ്യ – ലഹരി വിരുദ്ധ സമിതിയുടെ സില്‍വര്‍ ജൂബിലിയും 175 ലഹരി വിമുക്ത ഭാവനങ്ങളുടെ...

കെസിബിസി മദ്യ – ലഹരി വിരുദ്ധ സമിതിയുടെ സില്‍വര്‍ ജൂബിലിയും 175 ലഹരി വിമുക്ത ഭാവനങ്ങളുടെ പ്രഖ്യാപനവും

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ കെസിബിസി മദ്യ – ലഹരി വിരുദ്ധ സമിതി സ്ഥാപിതമായതിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും, 175 ലഹരി വിമുക്ത ഭാവനങ്ങളുടെ പ്രഖ്യാപനവും അതിരൂപത സ്മരണിക പ്രകാശനവും നടന്നു. കെസിബിസി മദ്യ ലഹരി വിരുദ്ധ കമ്മീഷന്‍ ചെയര്‍മാനും, മൂവാറ്റുപുഴ രൂപത മെത്രാനുമായ യൂഹാനോന്‍ മാര്‍ തേയഡോഷ്യസ് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോഷി ആളൂര്‍ അധ്യക്ഷനായി. എഡിറ്റര്‍ ലിന്റോ ഫ്രാന്‍സിസ് അതിരൂപത സ്മരണിക പരിചയപ്പെടുത്തി. തൃശ്ശൂര്‍ അതിരൂപത കെസിബിസി മദ്യ ലഹരി വിരുദ്ധസമിതി ഡയറക്ടര്‍ ഫാ. ദേവസ്സി പന്തല്ലുക്കാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സഹവികാരി ഫാ.ജീസ് അക്കരപറ്റ്യേക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

എരുമപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് സി.കെ.ജോര്‍ജ്, സെക്രട്ടറി മേരി ജോസ്, സഹവികാരി ഫാ. ഷോജോ മഞ്ഞാടിക്കല്‍, അതിരൂപത മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് വി.എം.അഗസ്റ്റിന്‍, കോണ്‍വെന്റ് മദര്‍ സിസ്റ്റര്‍ വിനീത മാത്യു, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ കെ.ടി.സിന്റോ, മതബോധന പ്രിന്‍സിപ്പാള്‍ എം.എല്‍.ആന്റോ, സംഘടന ഏകോപന സമിതി സെക്രട്ടറി എം.വി.തോമസ്, നടത്തു കൈക്കാരന്‍ കെ.എ.ബേബി, വൈസ് പ്രസിഡന്റ് എം. എല്‍.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിനിമ – നാടക നടന്‍ ശിവജി ഗുരുവായൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് മാത്യു പാവറട്ടി അഭിനയിച്ച നാടകമായ ഈ ദുരന്ത ഭൂമിയില്‍ എന്ന ഒറ്റയാള്‍ നാടകം അരങ്ങേറി.

ADVERTISEMENT
error: Content is protected !!