30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery കണ്ടാണശ്ശേരി പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്ക് കേക്ക് വിതരണം നടത്തി

കണ്ടാണശ്ശേരി പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്ക് കേക്ക് വിതരണം നടത്തി

68

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൂനംമൂച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ കണ്ടാണശ്ശേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കിടപ്പു രോഗികള്‍ക്ക് കേക്ക് വിതരണം ചെയ്തു. പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സാന്ത്വന പരിചരണം നല്‍കി വരുന്ന രോഗികള്‍ക്കുള്ള കേക്ക് വിതരണത്തിന്റെ ഉദ്ഘാടനം മുരളി പെരുന്നെല്ലി എം.എല്‍.എ നിര്‍വഹിച്ചു. കൂനംമൂച്ചി പൗരാവലി പ്രസിഡണ്ട് ടി.വി. ജോണ്‍സണ്‍ അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനു ജോണ്‍സണ്‍, സാഫീറ അസീസ്, മുന്‍ പഞ്ചായത്ത് അംഗം പി.കെ. അസീസ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നേഴ്‌സ് സരള, ആരോഗ്യ വകുപ്പ് ജീവനക്കാരായ ബിജു, ബിഞ്ചു, ജെസ്‌ന എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!