31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Thrithala വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കപ്പൂര്‍ സ്വദേശി മരിച്ചു

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കപ്പൂര്‍ സ്വദേശി മരിച്ചു

162

വയലില്‍ മീന്‍ പിടിക്കാന്‍പോയി മടങ്ങുന്നതിനിടെ പുല്‍ ച്ചെടികള്‍ക്കിടയില്‍ പൊട്ടിവീണ് കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കപ്പൂര്‍ സ്വദേശി മരിച്ചു. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തംപൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (56) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

കാലത്ത് പത്തരയോടെ സുഹൃത്തിനും സുഹൃത്തിന്റെ മകനുമൊപ്പം മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു ചന്ദ്രന്‍. തിരിച്ച് വരുന്നതിനിടെ പുല്‍ ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റ് കമ്പിയില്‍ കൈ കുരുങ്ങിക്കിടന്ന ചന്ദ്രനെ പ്രധാന ലൈനിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് വേര്‍പ്പെടുത്താനായത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ബിന്ദു ഭാര്യയും സഞ്ജയ് കൃഷ്ണ മകനുമാണ്.

ADVERTISEMENT
error: Content is protected !!