26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur കാളികുളം സുബ്രമഹ്ണ്യ ക്ഷേത്രത്തില്‍ ഊട്ടുപുര നിര്‍മ്മിച്ച് സമര്‍പ്പിച്ചു

കാളികുളം സുബ്രമഹ്ണ്യ ക്ഷേത്രത്തില്‍ ഊട്ടുപുര നിര്‍മ്മിച്ച് സമര്‍പ്പിച്ചു

ഗുരുവായൂര്‍ കോട്ടപ്പടി കാളികുളം സുബ്രമഹ്ണ്യ ക്ഷേത്രത്തില്‍ 17 ലക്ഷം രൂപ ചിലവിട്ട് ഊട്ടുപുര നിര്‍മ്മിച്ച് സമര്‍പ്പിച്ചു. ശിവഗിരി മഠം ട്രസ്റ്റ് അംഗം ശ്രീമദ് പ്രബോധ തീര്‍ത്ഥ സ്വാമികള്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി.എ. ഗോപി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണ ഗ്രൂപ്പ് ചെയര്‍മാന്‍പി.എസ്. പ്രേമാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നീതു പ്രബിന്‍, സത്യന്‍ കോട്ടപ്പടി, പി.കെ. മോഹനന്‍, സതീഷ് പറത്തില്‍, സതീഷ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ദേവസ്വം നല്‍കിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ഭക്തജനങ്ങളില്‍ സ്വരൂപിച്ച പണവും ഉപയോഗിച്ചാണ് ഊട്ടുപുര നിര്‍മ്മിച്ചത്.

 

ADVERTISEMENT
error: Content is protected !!