26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad ചാവക്കാട് വീടിന് തീപിടിച്ചു

ചാവക്കാട് വീടിന് തീപിടിച്ചു

ചാവക്കാട് മണത്തല പതിനെട്ടാം വാര്‍ഡില്‍ വീടിന് തീപിടിച്ചു. മണത്തല ശ്രീചിത്ര ആശുപത്രിക്ക് അടുത്തുള്ള പൊന്നുപറമ്പില്‍ ഷീജയുടെ വീടാണ് കത്തിനശിച്ചത്. ആളപായമില്ല. വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. വിറകടുപ്പില്‍ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഗൃഹനാഥ ഗ്യാസ് സിലിണ്ടര്‍ എടുത്ത് വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. കട്ടിള, ഫ്രിഡ്ജ്, അലമാര, കട്ടില്‍, കിടക്ക, മോട്ടോര്‍, ഫാന്‍, മിക്‌സി തുടങ്ങി ഗാര്‍ഹികോപകരണങ്ങളും രേഖകളും കത്തി നശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ഐ വിശ്വംഭരന്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. തിരുവത്ര കുമാര്‍ യുപി സ്‌കൂളിലെ ജീവനക്കാരിയാണ് ഷീജ. വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തി.

ADVERTISEMENT
error: Content is protected !!