26.6 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറയും നിറപുത്തിരിയും നടന്നു

കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറയും നിറപുത്തിരിയും നടന്നു

കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറയും നിറപുത്തിരിയും നടന്നു. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി പ്രകാശന്‍ നമ്പൂതിരി കതിര്‍കറ്റകള്‍ ക്ഷേത്രത്തിലേക്ക് ഏറ്റുവാങ്ങി. ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് പി.ടി സുരേന്ദ്രന്‍ കതിര്‍ക്കറ്റകള്‍ വിതരണം ചെയ്തു. നൂറുകണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാരവാഹികളായ വി.ഭാസ്‌ക്കരന്‍, കെ.എസ് ധനഞ്ജയന്‍, പി.ബി പ്രസാദ്, കെ.എസ് ഗോപി, ഉമേഷ് കൊടമന, സി.കെ പരമന്‍, ഗോപി കിഴക്കുമുറി, സി.എം സജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!