വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കുന്നതിനായി സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധനായ റസാഖിനെ ആദരിച്ചു

വയനാട് ദുരന്തഭൂമിയില്‍ വീട് നഷ്ടപ്പെട്ട 4 കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിനായി സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധനായ കാട്ടകാമ്പാല്‍ പെരുംതിരുത്തി സ്വദേശി റസാഖിനെ യൂത്ത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. യൂത്ത് കോണ്‍ഗ്രസ് കാട്ടകമ്പാല്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം എസ് ശ്രാവണ്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് മാമ്പുള്ളി, നദീര്‍ പെരുംതിരുത്തി, ജിഷാര്‍ കോട്ടോല്‍, ഷെരീഫ് കോട്ടോല്‍, പ്രഭു കാഞ്ഞിരത്തിങ്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image