പെരുമ്പിലാവ് കൊരട്ടിക്കരയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബുളളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുത്തരിക്കല്‍ തോട്ടത്തില്‍ മുഹമ്മദിന്റെ മകന്‍ 39 വയസ്സുള്ള നുബൈദ് ആണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കൊരട്ടിക്കര മുഹ്യിദ്ദീന്‍ മസ്ജിദിന് മുന്‍പിലാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആദ്യം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Home Bureaus Perumpilavu നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബുളളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു



