കോണ്‍ഗ്രസിന്റെ 141 ആം സ്ഥാപകദിനം ആഘോഷിച്ചു

കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ 141 ആം സ്ഥാപകദിനം ആഘോഷിച്ചു. പന്നിത്തടം സെന്ററില്‍ നടന്ന ചടങ്ങ് കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സലാം വലിയകത്ത് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടത്തിന്റെ അധ്യക്ഷതയില്‍ ഐഎന്‍ടിയുസി യൂണിയന്‍ രക്ഷാധികാരി എം പി സിജോ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദാലി, യൂണിയന്‍ ലീഡര്‍ ഷൈജന്‍, ഐഎന്‍ടിയുസി തൊഴിലാളികള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബാബു, പ്രമോഷ്, സുരേഷ്, ജാഫര്‍, ജാക്‌സന്‍, മുസ്തഫ എന്നിവ നേതൃത്വം നല്‍കി.

ADVERTISEMENT