24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala ബസ് കാത്തു നില്‍ക്കുന്നതിനിടെ തളര്‍ന്നുവീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ബസ് കാത്തു നില്‍ക്കുന്നതിനിടെ തളര്‍ന്നുവീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

250

കൂറ്റനാട് സ്‌കൂളില്‍ നിന്ന് വീട്ടില്‍ പോകുന്നതിനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നുവീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിയാന്‍ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച്ച മരണത്തിന് കീഴടങ്ങി.
കറുകപുത്തൂര്‍ ഇഞ്ചിരവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനാണ് മുഹമ്മദ് സിയാന്‍. സഹോദരങ്ങള്‍ റാഷിഫ്, മിഥിലാജ് , മുഹമ്മദ് ദിനൂസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന് കറുകപുത്തൂര്‍ ജുമാ മസ്ജിദില്‍ നടന്നു.

ADVERTISEMENT
error: Content is protected !!