24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Perumpilavu പെരുമ്പിലാവില്‍ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കു പരിക്ക്

പെരുമ്പിലാവില്‍ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കു പരിക്ക്

195

പെരുമ്പിലാവില്‍ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കു പരിക്ക്. പെരുമ്പിലാവ് റെഡോണ്‍ ആംബുലന്‍സ് ഡ്രൈവര്‍, പഴഞ്ഞി കോട്ടോല്‍ സ്വദേശി ചേമ്പത്തയ്യല്‍ 28 വയസ്സുള്ള ഹാഷിറിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി 11:30 യോടെയാണ് സംഭവം. രാത്രിയില്‍ പെരുമ്പിലാവ് സെന്ററില്‍ മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇവരെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും പറഞ്ഞുവിടുകയും ചെയ്തു. പിന്നീട് രാത്രി പതിനൊന്നരയോടെ രണ്ട് കാറുകളിലായി എത്തിയ സംഘം സംഭവസ്ഥലത്തു നിന്നിരുന്ന തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ഹാഷിര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!