വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി അക്കിക്കാവ് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പതിനെട്ടോളം ഓട്ടോ തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവച്ചത്. ഓട്ടോകളുടെ ഫ്‌ലാഗ് ഓഫ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ എം ബാലാജി യോഗം ഉദ്ഘാടനം ചെയ്തു.
ADVERTISEMENT