മന്ദലാംകുന്ന് ബീച്ചിൽ തീപിടുത്തം; തീയണച്ചു, ആളപായമില്ല

മന്ദലാംകുന്ന് ബീച്ചില്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. തീ ആളി കത്തുന്നത് കണ്ട് നാട്ടുകാര്‍ ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിജിന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ദീപു, കിഷോര്‍,സുമന്‍, സതീഷ് കുമാര്‍, പി.കെ ജോയ് , ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT