25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu തൃത്താല – പാവറട്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തൃത്താല – പാവറട്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തൃത്താല – പാവറട്ടി ശുദ്ധജല പദ്ധതിയുടെ കൂറ്റന്‍ പൈപ്പ് പൊട്ടി പെരുമ്പിലാവില്‍ കുടിവെള്ളം പാഴാകുന്നു. ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജ് സമീപത്താണ് 20 ദിവസത്തോളമായി കുടിവെള്ളം പാഴാകുന്നത്. നിരവധി തവണ നാട്ടുകാര്‍ വാട്ടര്‍ അതോറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സ്ഥലം സന്ദര്‍ശിക്കുവാനോ പൊട്ടിയ പൈപ്പ് നീക്കം ചെയ്ത് കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പറയുന്നു. മേഖലയിലെ കുടിവെള്ള വിതരണവും നിലച്ചു. ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടന്ന് മാലിന്യം നിറയുകയും ചെയ്തിട്ടുണ്ട്. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ച് കുടിവെള്ള പ്രശ്‌നം പരിഹരിക്കുകയും കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മാലിന്യം നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!