26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തില്‍ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു

പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തില്‍ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു

43

 

പാവറട്ടി വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തില്‍ വി.സെബസ്ത്യാനോസിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് 6.30 ന് വേസ്പര, രൂപം എടുത്തു വെക്കല്‍, കുര്‍ബാന എന്നിവക്കുശേഷം വര്‍ണ്ണംഴയും ഉണ്ടായി. തിരുകര്‍മ്മങ്ങള്‍ക്ക് അസി. വികാരി ഫാ. ഗോഡ്വിന്‍ കിഴക്കൂടന്‍, ഫാ. ലിവിന്‍ കുരുതുകുളങ്ങര എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ 10 ന് ആഘോ ഷമായ പാട്ടു കുര്‍ബാനക്ക് ഫാ. ഇലനോയ് ചിറമല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. നോബിള്‍ ഐനിക്കല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന തുരുനാള്‍ പ്രദിക്ഷണത്തിന് തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ണി ചെമ്പകശ്ശേരി, ഫാ. ഗോഡ്വിന്‍ കിഴക്കൂടന്‍, ഫാ. ലിവിന്‍ കുരുതുകുളങ്ങര, ട്രസ്റ്റി മാരായ ജോസന്‍ കെ.എ, ജയ്‌സണ്‍ വടുക്കൂട്ട്, ജോസഫ് ലിയോ ഒടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകീട്ട് 7 മണിയ്ക്ക് ദിവ്യബലിയ്ക്കു ശേഷം വര്‍ണ്ണ മഴ ഉണ്ടാകും.

ADVERTISEMENT
error: Content is protected !!