കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ട് ഭക്തിനിര്‍ഭരമായി

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ 12008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരന്‍ പാട്ട് ഭക്തിനിര്‍ഭരമായി.
രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം 2008 നാളികേരങ്ങള്‍ എണ്ണിക്കൂട്ടി. ഉച്ചയ്ക്ക് രണ്ടിന് കളം കുറിക്കല്‍ ചടങ്ങ് നടന്നു. കക്കാട് രാജപ്പന്‍ മാരാരുടെ പ്രമാണത്തില്‍ വാദ്യകലാകാരന്മാര്‍ അണിനിരന്ന തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പ്പറ്റ് എന്നിവയും അരങ്ങേറി.അത്താഴപൂജയ്ക്ക് ശേഷം വൈകിട്ട് 7 മണിക്ക് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിച്ചു. ഈടും കൂറും കഴിഞ്ഞ് കളം പ്രദക്ഷിണം, കളം പൂജ, കളം പാട്ട് എന്നിവക്കു ശേഷം കോമരം ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാതെ 12008 നാളികേരം എറിഞ്ഞുടച്ചു. മൂന്നുനേരവും ഭക്തജനങ്ങള്‍ക്കായി അന്നദാനവും ഒരുക്കിയിരുന്നു.ക്ഷേത്രം പ്രസിഡന്റ് കെ.കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡന്റ് ഒ.എ. പരമേശ്വരന്‍, ജോയിന്റ് സെക്രട്ടറി രാജീവ് തറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT