24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷന്‍ സമാപിച്ചു

ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷന്‍ സമാപിച്ചു

37

നാലു ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ കുന്നംകുളം സെന്ററിന്റെ ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷന്‍ സമാപിച്ചു. സെന്ററിനു കീഴിലുള്ള വിവിധ സഭകളുടെ സംയുക്ത ആരാധന യോഗത്തോടെയാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്.പോര്‍ക്കുളം രഹബോത്ത് നഗറില്‍ നടന്ന സമാപനയോഗം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സെന്റര്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ കെ.എ വര്‍ഗ്ഗീസ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സെന്റര്‍ പുറത്തിറക്കിയ സു വിനയറിന്റെ പ്രകാശനം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ഡോക്ടര്‍ ജോണ്‍സണ്‍ ഡാനിയലിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു.

തുടര്‍ന്ന് സുവിനിയര്‍ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ്, എഡിറ്റര്‍ പാസ്റ്റര്‍ കെ.ജെ തോമസ്, പബ്ലീഷര്‍ ഷിജു പനക്കല്‍, എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍ ഷാജു ചെറുവത്തൂര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ ദിവസങ്ങളിലായി ഗാനശുശ്രൂഷ, വചന പ്രഘോഷണം, വുമണ്‍ ഫെലോഷിപ്പ്, ഇവാഞ്ചലിസം ബോര്‍ഡ്, തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. സെക്രട്ടറി പാസ്റ്റര്‍ എം. ആര്‍ ബാബു, ജോസെക്രട്ടറി ബ്രദര്‍ ദേവസി പി.കെ, ട്രഷറര്‍ ബ്രദര്‍ ജോണ്‍സണ്‍ ടി.കെ, പബ്ലിസിറ്റി കണ്‍വിനര്‍ പിസ്റ്റര്‍ സി.ഐ കൊച്ചുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. യോഗാനന്തരം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!