24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty ആരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു

ആരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു

25

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരത്തംകോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കടങ്ങോട് പഞ്ചായത്തില്‍ ആരോഗ്യ ശില്‍പ്പശാല സംഘടിപ്പിച്ചു. അറിയാം അകറ്റാം പകരാവ്യാധികളെ എന്ന ശീര്‍ഷകത്തില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ കെ.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഡോ.കെ.ജി. രാധാകൃഷ്ണന്‍, ജില്ലാ ആരോഗ്യ പ്രോഗ്രാം മാനേജര്‍ ഡോ.സജീവന്‍, കടങ്ങോട് സാമൂഹിക ആരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ.പാര്‍വതി, ഡോ.എം.കെ. ലോഹിദാക്ഷന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ എം.കെ.സോമന്‍ മാസ്റ്റര്‍,ഡോ.ബ്രിനേഷ്, കെ. മനോഹരന്‍, കെ.കെ.അനിത,കെ. യു.വിഷ്ണു,പി.കെ.രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!