26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളി സണ്‍ഡേ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി

സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളി സണ്‍ഡേ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി

കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളി സണ്‍ഡേ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന പ്രവേശനോത്സവം വര്‍ണ്ണാഭമായി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കത്തിച്ചു പിടിച്ച മെഴുകു തിരികളുമായി നവാഗതരെ വരവേറ്റു. ഇടവക വികാരി റഫാദര്‍ ടി സി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൂബിലി ഷെറിന്‍ മുഖ്യ സന്ദേശം നല്‍കി. അസിസ്റ്റന്റ് എച്ച്.എം.-പി.സി.മാഗി ആമുഖ പ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സെക്രട്ടറി അഖില്‍ ടി. ഗീവര്‍ നന്ദി പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!