31.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

125

വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറങ്ങാടി കൂനംമുച്ചി സ്വദേശിനി 11 വയസ്സുള്ള ആയിഷ ഹൈഫയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് പുളിക്കല്‍ അലിമോന്‍ വിദേശത്താണ്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!