29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam പഞ്ചായത്ത് തല രാഷ്ട്രീയ വിശദീകരണ ജാഥ സമാപിച്ചു

പഞ്ചായത്ത് തല രാഷ്ട്രീയ വിശദീകരണ ജാഥ സമാപിച്ചു

63

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് എസ്ഡിപിഐ ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ സിപിഐഎം സംഘടിപ്പിച്ച പഞ്ചായത്ത് തല രാഷ്ട്രീയ വിശദീകരണ ജാഥ സമാപിച്ചു. ഞായറാഴ്ച കല്ലഴികുന്നില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി , ജാഥാ ക്യാപ്റ്റന്‍ കെ കെ സതീശന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലൂടെയും പ്രചരണം നടത്തി ജാഥ വൈകിട്ട് മാന്തോപ്പില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ഇ എച്ച് മിറാഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, എം വി പ്രശാന്ത്, കെ പി സുരേന്ദ്രന്‍, സുജിഷ മനീഷ്, എം എ ഷാഫി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!