പട്ടികജാതി കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൂട്ട ധര്‍ണ്ണ

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയ്യങ്കാളി വിപണനകേന്ദ്രത്തിലെ 3 കടമുറികളിലെ പട്ടികജാതി കച്ചവടക്കാരെ മതിയായ കാരണങ്ങള്‍ ഇല്ലാതെ ഒഴിപ്പിക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് – ദളിത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ നാല് മണ്ഡലം കമ്മിറ്റികള്‍ക്ക് കീഴിലെ കോണ്‍ഗ്രസ് – ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ദളിത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് സതീഷ് അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.