ലെജന്‍സ് എരുമപ്പെട്ടിയുടെ ആഭിമുഖ്യത്തില്‍ വെറ്ററന്‍സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എരുമപ്പെട്ടി യുണൈറ്റഡ് സ്‌പോര്‍ട്ട്‌സ് ഹബില്‍ നടന്ന ടൂര്‍ണമെന്റ് സന്തോഷ് ട്രോഫി മുന്‍ ഗുജറാത്ത് ടീം ക്യാപ്റ്റന്‍ മണി പാഴിയോട്ടുമുറി ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗം ഷെഫീക്ക് പാത്രമംഗലം, സ്‌കൂള്‍ കായിക അധ്യാപകരായ മുഹമ്മദ് ഹനീഫ, എ.എ അബ്ദുള്‍ മജീദ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് കെ.കെ ഹമീദ് എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ മികച്ച ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒമേഗ വിയ്യൂരിനെ പരാജയപ്പെടുത്തി ആതിഥേയരായ ലെജന്‍സ് എരുമപ്പെട്ടി ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനദാനം ടൂര്‍ണമന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ആഷിക് കരിയന്നൂര്‍ നിര്‍വഹിച്ചു.
ADVERTISEMENT