കേന്ദ്ര കൃഷി കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് ടാക്കൂറും സംഘവും, വേലൂരില്‍ ദിലീപ് കുമാറിന്റെ കൃഷിയിടം സന്ദര്‍ശിച്ചു. പെരുമ്പുള്ളി പാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ സ്ഥലത്ത് വേലൂര്‍ തണ്ടിലം സ്വദേശി മച്ചിങ്ങല്‍ ദിലീപ്കുമാര്‍ ഒരുക്കിയ കൃഷിയിടമാണ് സഹമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്. സംഘത്തില്‍ കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഹോര്‍ട്ടികള്‍ച്ചറല്‍ കമ്മീഷണറും ആയ ഡോക്ടര്‍ പ്രസാദ് കുമാര്‍, ഗ്രീന്‍ ആര്‍മി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് കിഷോര്‍ തുടങ്ങിയവര്‍ കേന്ദ്ര സഹമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.



