കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ  തെരഞ്ഞെടുത്തു

കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ  തെരഞ്ഞെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി യു വി ഗിരീഷ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സുഗിജ സുമേഷും വിദ്യാഭ്യാസ, ആരോഗ്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പി എ ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടും ധനകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ അനില ജോസഫ് അധ്യക്ഷത വഹിച്ചു.മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അരവിന്ദാ ക്ഷന്‍. സിപിഐ മണ്ഡലം കമ്മറ്റി അംഗം ടി പി ജോസഫ് , എ വി ബാലന്‍,സിപിഎം പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളാന്നൂര്‍ കടങ്ങോട്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി. സി എച് ലാഷ്, പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ADVERTISEMENT