സിഐടിയു വേലൂര്‍ പഞ്ചായത്ത് കോഡിനേഷന്‍ കണ്‍വെന്‍ഷന്‍ വേലൂര്‍ ഗ്രാമകം അക്കാദമി ഹാളില്‍ നടന്നു. സിഐടിയു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ബസന്ത് ലാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മറ്റി പഞ്ചായത്ത് ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സിഐടിയു നേതാക്കളായ വി.കെ വാസുദേവന്‍, കെ.എല്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സുഭാഷ് തണ്ടിലം കണ്‍വീനര്‍, അബ്ദുള്‍ റഷീദിനെ ചെയര്‍മാനായും തെരഞ്ഞെടുത്തു. 26 അംഗ പഞ്ചായത്ത് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.



