സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ഉടുക്ക് വാദ്യകുലപതി ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിയെ ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. അയ്യപ്പന്‍ വിളക്ക് മഹോത്സവങ്ങളില്‍ ധര്‍മ്മ ശാസ്താവിന്റെ ജീവചരിത്ര വര്‍ണ്ണനകള്‍ ഉടുക്ക് പാട്ടിലൂടെ ജനഹൃദയങ്ങളിലേക്ക് പകരുന്ന നാടിന്റെ സന്ദേശ വാഹകരാണ് വാസുണ്ണി ആശാനും സംഘവുമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം ട്രഷറര്‍ കെ.വി.വിഗീഷ് , പ്രഭാകരന്‍ പുഴങ്കര, ഷിബിന്‍ അകതിയൂര്‍, എന്‍.വി.ഷാജി എന്നിവര്‍ പങ്കെടുത്തു.



