28.9 C
Kunnamkulam
Thursday, September 17, 2026
Home Bureaus Erumapetty പന്നിത്തടം സെന്ററില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വന്‍ അപകടം

പന്നിത്തടം സെന്ററില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വന്‍ അപകടം

106

 

പന്നിത്തടം സെന്ററില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വലിയ അപകടം. ബാംഗ്ലൂര്‍ – ഗുരുവായൂര്‍ റൂട്ടിലോടുന്ന കേരള ലൈന്‍സ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ 6 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.59 നാണ് അപകടമുണ്ടായത്. 7 മണിക്കാണ് സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. വടക്കാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി എര്‍ട്ടിഗ കാറുമായാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന 6 പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് സ്വദേശികളായ സുഫി, ഹസേനാര്‍, അബ്ദുള്‍ ഖാദര്‍, അബ്ദുള്ള, അബ്ബാസ്, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ യൂത്ത് വോയ്‌സ് ആംബുലന്‍സസ് പ്രവര്‍ത്തകരും അല്‍അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!