24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Velur വേലൂര്‍ വെങ്ങിലശ്ശേരി ചേര്‍ന്തല മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു

വേലൂര്‍ വെങ്ങിലശ്ശേരി ചേര്‍ന്തല മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു

വേലൂര്‍ വെങ്ങിലശ്ശേരി ചേര്‍ന്തല മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഒന്നാം ഉത്സവവിളക്കില്‍ ശുദ്ധികലശ ചടങ്ങുകള്‍, അഷ്ടദ്രവ്യ ഗണപതി ഹോമം, ബിംബ ശുദ്ധി, ആചാര്യവരണം, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകള്‍, വിളക്കിനെഴുന്നെള്ളിപ്പ്, കേളി, കൊമ്പ് – കുഴല്‍പറ്റ്, നവകം പഞ്ചഗവ്യം, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട്
എന്നിവ നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍
നമ്പൂതിരി മുഖ്യകാര്‍മ്മികനാകും. ക്ഷേത്രം മേല്‍ശാന്തി വടക്കേടത്ത് രഞ്ജിത്ത് നമ്പൂതിരി സഹകാര്‍മ്മികനാകും.

ADVERTISEMENT
error: Content is protected !!