എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്താഘോഷം ആരംഭിച്ചു. പുലര്‍ച്ചെ നാലുമണിക്ക് പള്ളി ഉണര്‍ത്തല്‍, അഞ്ചിന് മഹാഗണപതി ഹോമം ആറുമണി മുതല്‍ വിശേഷാല്‍ പൂജകള്‍ തുടര്‍ന്ന് കൈലാസം മാരാരുടെ നേതൃത്വത്തില്‍ അഷ്ടപതി എന്നിവ നടന്നു രാവിലെ 9 മണിക്ക് ക്ഷേത്രനടയില്‍ ആരംഭിച്ചു നെല്‍പ്പാറ അരി അവില് പൂവ് കുങ്കുമം മഞ്ഞള്‍ ശര്‍ക്കര മലര് എള്ള് നാണയ പറ എന്നിങ്ങനെ ഉള്ള നടന്നു ഉച്ചയ്ക്ക് ഒരു മണിക്ക് പഞ്ചവാദ്യത്തോടെ കൂട്ടിയെഴുന്നള്ളിപ്പും വൈകീട്ട് അഞ്ച് മണിയോടെ മുതല്‍ മേളത്തോടുകൂടിയുള്ള കൂട്ടിയെഴുന്നള്ളിപ്പും നടക്കും.



