24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty കുട്ടഞ്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടുത്തം

കുട്ടഞ്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടുത്തം

57

എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ: എല്‍.പി സ്‌കൂളിന് പുറകിലുള്ള പറമ്പില്‍ തീപിടുത്തം. പത്ത് ഏക്കറോളം വരുന്ന കാടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തൃശൂരിലുള്ള സ്വകാര്യ വ്യക്തിയുടെ പൊന്തക്കാടുകളും പാഴ്മരങ്ങളും നിറഞ്ഞ പറമ്പാണ്. കുന്നംകുളത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഒ.വി. ഷനോജ്, ഉണ്ണികൃഷ്ണന്‍ വടക്കേക്കര, സനല്‍, സുധി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!