‘മഴവില്ല് ‘ സംസ്ഥാന തല ചിത്രരചനാ മത്സരത്തിന് അന്‍സാര്‍ കോളേജ് ക്യാമ്പസില്‍ തുടക്കമായി

വര്‍ണങ്ങളുടെ വിസ്മയ ഉത്സവം എന്നിയപ്പെടുന്ന മലര്‍വാടി ബാലസംഘം മഴവില്ല് സംസ്ഥാന തല ചിത്രരചനാ മത്സരത്തിന് പെരുമ്പിലാവ് അന്‍സാര്‍ കോളേജ് ക്യാമ്പസില്‍ തുടക്കമായി. മലര്‍വാടി കുന്നംകുളം ഏരിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കടവല്ലൂര്‍ പഞ്ചായത്ത് അംഗം സ്മിതാ മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി പി മുനീര്‍ അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ഹെവന്‍സ് പ്രിന്‍സിപ്പല്‍ സുമയ്യ അബ്ദുള്‍ റഷീദ് , മലര്‍വാടി ഏരിയ കോഡിനേറ്റര്‍ താജുദ്ദീന്‍ മൗലവി , പ്രോഗ്രാം കണ്‍വീനര്‍ എ.കെ. അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.

മത്സര വിധികര്‍ത്താക്കളായ സലീല്‍ സൈമന്‍ , ഷിജിത എന്നിവര്‍ പങ്കെടുത്തു. അങ്കണവടി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നാല് കാറ്റഗറികളിലായി ക്രയോണ്‍, ജലഛായ എന്നിവയിലാണ് മത്സരം നടക്കുന്നത്. ഏരിയ, ജില്ലാ തല സമ്മാനങ്ങള്‍ക്ക് പുറമെ സംസ്ഥാന തലത്തില്‍ 1,2,3 സ്ഥാനങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് യഥാക്രമം 10000, 5000, 3000 എന്നിങ്ങനെ കാഷ് അവാര്‍ഡും സമ്മാനവും ലഭിക്കും മലര്‍വാടി ബാലസംഘം കുന്നംകുളം ഏരിയ രക്ഷാധികാരി പി മുനീര്‍ സമ്മാന ദാനം നിര്‍വ്വഹിക്കും.പഞ്ചായത്തംഗം സ്മിതാ മുരളിക്കുള്ള മലര്‍വാടിയുടെ സ്‌നേഹോപഹാരം മലര്‍വാടി ഏരിയ രക്ഷാധികാരി പി മുനീര്‍ കൈമാറി.

 

 

ADVERTISEMENT