ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: മൂന്നു പേര്‍ക്ക് പരിക്ക്

അണ്ടത്തോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: മൂന്നു പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി കാരിയോടത്ത് ഷംസുദ്ധീന്‍ (63), എടവണ്ണപ്പാറ സ്വദേശി സാബിക് (28), ബിലംകോട്ട് ചോലില്‍ ഫിബ (21) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ചാവക്കാട് പൊന്നാനി ദേശീയപാത അണ്ടത്തോട് പാപ്പാളിയില്‍ ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. പരിക്കുപറ്റിയവരെ അകലാട് മൂന്നെനി വി.കെയര്‍ ആംബുലന്‍സ്, വിന്നേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT