26.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kechery മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തൃശൂര്‍ സിറ്റി യൂണിറ്റില്‍ സബ്ബ് ഇന്‍സ്‌പെക്ടറായ ബാബുരാജ് അര്‍ഹനായി

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തൃശൂര്‍ സിറ്റി യൂണിറ്റില്‍ സബ്ബ് ഇന്‍സ്‌പെക്ടറായ ബാബുരാജ് അര്‍ഹനായി

78

2024 വര്‍ഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തൃശൂര്‍ സിറ്റി യൂണിറ്റില്‍ സബ്ബ് ഇന്‍സ്‌പെക്ടറായ ബാബുരാജ് അര്‍ഹനായി. 1998ല്‍ ഡിസംബര്‍ ഒന്നിന് കെ.എ.പി. രണ്ടാം ബാറ്റലിയനില്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുരാജ് 2002 മുതല്‍ തൃശ്ശൂര്‍ ആംഡ് റിസര്‍വ് യൂണിറ്റിലും, 2007 മുതല്‍ ലോക്കല്‍ പോലീസിന്റെ ഭാഗമായി ചേലക്കര, കുന്നംകുളം, എരുമപ്പെട്ടി, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തു, ദീര്‍ഘകാലം കുന്നംകുളത്ത് ഷാഡോ പോലീസായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രധാനമായ പല കേസുകളുടെയും അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു. പേരാമംഗലം സ്വദേശിയാണ്.

ADVERTISEMENT
error: Content is protected !!