സംഭാവന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി

പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തിലെ ശ്രീകോവില്‍ രണ്ടാംഘട്ട പുനരുദ്ധാരണ നിധി സമാഹരണാര്‍ത്ഥം തയ്യാറാക്കിയ സംഭാവന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി.ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി ശരത് നമ്പൂതിരി പ്രഭാകരന്‍ കൂളിയാട്ടിന് സംഭാവനക്കൂപ്പണ്‍ നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. 2026 മാര്‍ച്ച് 29 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം സന്നിധിയില്‍ വച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. ക്ഷേത്രം പ്രസിഡണ്ട് വിജയന്‍ കാരയില്‍, സെക്രട്ടറി ദയാനന്ദന്‍ മാമ്പള്ളി, ട്രഷറര്‍ പ്രകാശന്‍ ചന്ദിരുത്തില്‍, മോഹനന്‍ ഈച്ചിത്തറ, തുടങ്ങി ക്ഷേത്രം ഭാരവാഹികളും മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT