മുല്ലയ്ക്കല്‍ സ്വരലയ പ്രോഗ്രാം കമ്മിറ്റിയുടെ 27-ാമത് വാര്‍ഷികാഘോഷം നടത്തി

നെല്ലുവായ് മുല്ലയ്ക്കല്‍ സ്വരലയ പ്രോഗ്രാം കമ്മിറ്റിയുടെ 27-ാമത് വാര്‍ഷികാഘോഷം ക്ഷേത്ര മൈതാനത്തുവെച്ച് നടന്നു. കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ് ടി കെ. ശിവന്‍ അധ്യക്ഷനായി. ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പ്രദീപ് നെല്ലുവായ് മുഖ്യാഥിതി ആയിരുന്നു. ദേവസ്വം ഓഫീസര്‍ ജി ശ്രീരാജ്, സ്വരലയ സെക്രട്ടറി എം.എസ് സതീഷ്, പി.ടി സുശാന്ത്, കെ.ആര്‍.സുധാകരന്‍, എസ്. കണ്ണന്‍ മാസ്റ്റര്‍, ടികെ. മനോജ്കുമാര്‍, എന്‍.എസ്. ഗോവിന്ദന്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊല്ലം വര്‍ണ്ണശലഭം നാടന്‍പാട്ട് നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിച്ച പാട്ട് മാമാങ്കവും അരങ്ങേറി.

ADVERTISEMENT