വെള്ളറക്കാട് ശ്രീ ചിങ്ങ്യം കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ , തുടര്‍ന്ന് നടയ്ക്കല്‍ പറവെപ്പ് എന്നിവ നടന്നു. നെല്ല്, അവില്‍, മലര്‍, കുങ്കുമം, പൂവ്, പഴം എന്നിവയുടെ പറചൊരിയല്‍ നടന്നു.ഉച്ചതിരിഞ്ഞ് വിവിധ ദേശക്കമ്മറ്റികളുടെ നേതൃത്വത്തില്‍ എട്ട് ഗജവീരന്മാരെ അണിനിരത്തി കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. രാത്രിയോടെ പൂരാഘോഷ കമ്മറ്റികളുടെ ശിങ്കാരിമേളം, ബാന്റ്‌സെറ്റ്, വിവിധ കലാരൂപങ്ങള്‍, ഡി.ജെ ,പൂക്കാവടി തുടങ്ങിയവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.



