ശക്തമായ കാറ്റില്‍ എരുമപ്പെട്ടിയില്‍ തെങ്ങ് കടമുറിഞ്ഞുവീണ് വീടിന്റെ ചുമരും പാരപ്പറ്റും തകര്‍ന്നു. എരുമപ്പെട്ടി ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍
എക്‌സ്‌ചേഞ്ച് കോമ്പൗണ്ടില്‍ നിന്നിരുന്ന തെങ്ങാണ് സമീപത്തുള്ള
കല്ലിങ്ങല്‍പീടികയില്‍ ബീവിയുടെ വീടിനു മുകളിലേക്ക് മറിഞ്ഞു വീണത്. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ ഉണ്ടായ കാറ്റിലാണ് തെങ്ങ് കടമുറിഞ്ഞു വീണത്. ടെറസിന്റെ പാരപ്പറ്റും ചുമരും തകര്‍ന്നു. വാര്‍ഡ് മെമ്പര്‍ എന്‍.കെ കബീര്‍ സ്ഥലത്തെത്തി പഞ്ചായത്തിലും വില്ലേജിലും നിവേദനം നല്‍കി.



