എരുമപ്പെട്ടി നെല്ലുവായില്‍ റോഡരുകിലെ സ്ലാബ് തകര്‍ന്ന് ലോറി ചെരിഞ്ഞു

എരുമപ്പെട്ടി നെല്ലുവായില്‍ റോഡരുകിലെ സ്ലാബ് തകര്‍ന്ന് ലോറി ചെരിഞ്ഞു. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയിലെ നെല്ലുവായ് സെന്ററിന് സമീപമുളള കലുങ്ക് പാലത്തിന്റെ സ്ലാബാണ് നാഷ്ണല്‍ പെര്‍മിറ്റ് ലോറി കയറി തകര്‍ന്നത്. ലക്കിടിയില്‍ നിന്ന് കൊപ്പത്തേയ്ക്ക് അരികയറ്റി പോകുകയായിരുന്നു ലോറി. എതിരെ വന്നിരുന്ന വാഹനത്തിന് വശം ഒതുക്കി കൊടുക്കുന്നതിനിടയില്‍ റോഡരുകിലെ സ്ലാബ് പൊട്ടി പിന്‍ചക്രം കാനയിലേക്ക് താഴ്ന്നു.ചെരിഞ്ഞെങ്കിലും ലോറി റോഡരുകിലെ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റി.

ADVERTISEMENT