26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur അഖില കേരള ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

അഖില കേരള ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

31

ഗുരുവായുര്‍ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത 3400 കുട്ടികളില്‍ നിന്ന് വിജയികളായ 225 വിദ്യാര്‍ത്ഥികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ചിത്ര പ്രതിഭയായി തിരഞ്ഞെടുത്ത ടി.വി ചൈതികിനും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച അമല്‍ ഇംഗ്ലീഷ് സ്‌കൂളിനും അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിനും പ്രത്യകം സമ്മാനങ്ങള്‍ നല്‍കി. മെട്രോ ഹാളില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ എ.എച്ച്. അക്ബര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ADVERTISEMENT
error: Content is protected !!