വികസനം ചര്‍ച്ച ചെയ്യാതെ മതത്തില്‍ ഊന്നിയുള്ള മൂന്ന് മുന്നണികളുടെയും രാഷ്ട്രീയം നാടിന് ആപത്താണെന്ന് ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ: വിനോദ് മാത്യൂ വില്‍സണ്‍ പറഞ്ഞു. ആം ആദ്മി ജില്ലാ നേതൃയോഗം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കാവുങ്കല്‍ അധ്യക്ഷത വഹിച്ചു.



