29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad മണത്തല ചന്ദനകുടം നേര്‍ച്ചക്ക് തുടക്കമായി

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് തുടക്കമായി

ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് തുടക്കമായി. രാവിലെ 8 മണിയോടെ ചാവക്കാട് ടൗണില്‍ നിന്ന് പ്രാജ്യോതിയുടെ കാഴ്ചയോടെയാണ് ചന്ദന കുടം നേര്‍ച്ചക്ക് തുടക്കമായത് തുടര്‍ന്ന് 2 ദിവസങ്ങളിലായി ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 19 ഓളം കാഴ്ചകള്‍ എത്തി ചേരും നേര്ച്ഛയുടെ പ്രധാന ദിവസമായ വ്യാഴാഴ്ച രാവിലെ 8 മണിക്ക് താബൂത്ത് കാഴ്ചയാരംഭിച്ച് 11 മണിക്ക് പള്ളി അങ്കണത്തില്‍ എത്തി ചേരും. തുടര്‍ന്ന് പുത്തന്‍കടപ്പുറം, ചാവക്കാട്, ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് കൊടികയറ്റ കാഴ്ച്ച പള്ളി അങ്കണത്തില്‍ എത്തി കൊടി ഉയര്‍ത്തും തുടര്‍ന്ന് വൈകുന്നേരം നാട്ടു കാഴ്ചയും ഉണ്ടാകും.

വിവിധ ക്ലബുകള്‍, സംഘടനകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കാഴ്ചകള്‍ പള്ളി അങ്കണത്തില്‍ എത്തിച്ചേരും. ഇന്ന് വൈകീട്ട് ബ്ലാങ്ങാട് നിന്ന് വോള്‍ഗ, ബ്ലാങ്ങാട് വൈലി യില്‍ നിന്ന് ഓഫ് റോഡ്, അയിനിപുള്ളിയില്‍ നിന്ന് പവര്‍ ഫെസ്റ്റ് , ബസ്റ്റാന്റല്‍ നിന്ന് ചങ്ക്സ്, എന്നി കാഴ്ചകളാണ് നടക്കുന്നത് നേര്‍ച്ചയുടെ ഭാഗമായി ഗതാഗത നിയത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പോലിസിനെ വിന്യസിച്ചുട്ടുണ്ട്‌.

ADVERTISEMENT
error: Content is protected !!