26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad വാഹനാപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശിക്ക് ധനസഹായം കൈമാറി

വാഹനാപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശിക്ക് ധനസഹായം കൈമാറി

തിരുവത്ര കുമാര്‍ എ.യു.പി. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘ഓര്‍മ്മകളിലെ അക്ഷരമുറ്റം’ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശിക്ക് ധനസഹായം കൈമാറി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി അപ്പുലു എന്ന് വിളിക്കുന്ന അഫ്‌സലിനാണ് ധനസഹായം കൈമാറിയത്. ഗ്രൂപ്പില്‍ നിന്നും സ്വരൂപിച്ച ഫണ്ട് കുടുംബത്തിന് കൈമാറി. ഗ്രൂപ്പ് അഡ്മിന്‍മാരായ പ്രവീണ്‍,സബീഷ്,നൗഷാദ് മെങ്കോ മാക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!