30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ പറയെടുപ്പ് സമാപിച്ചു

വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ പറയെടുപ്പ് സമാപിച്ചു

127

വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായ പറയെടുപ്പ് സമാപിച്ചു. വെളളാറ്റഞ്ഞൂര്‍, തയ്യൂര്‍, വെങ്ങിലശ്ശേരി, പുലിയന്നൂര്‍ ദേശങ്ങളിലാണ് പറയെടുപ്പ് നടന്നത്. നടയ്ക്കല്‍ പറയ്ക്കും ദേശപറയ്ക്കും കോമരം വിശ്വനാഥന്‍ തയ്യൂര്‍ കാര്‍മ്മികനായി. ക്ഷേത്രം തന്ത്രി കീഴ് മുണ്ടയൂര്‍ നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ അയ്യര്‍ തുടങ്ങിയവര്‍ കാര്‍മ്മികരാകും. പറയെടുപ്പിന് ക്ഷേത്രം ഭരണ സമിതി ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, കെ.എസ് ബാബു, ടി.പി അജിത് കുമാര്‍, പ്രമോദ് മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!