തിരുവെങ്കിടം താണിയില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും

ഗുരുവായൂര്‍ തിരുവെങ്കിടം താണിയില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം അഭിഷേകം, അലങ്കാരം, ഗണപതിഹോമം, കേളി, അഷ്ടപദി എന്നിവയുണ്ടാകും. രാവിലെ എട്ട് മുതല്‍ പായസംവെച്ച് സമര്‍പ്പണം, നാഗപ്പാട്ട്, നാഗപൂജ എന്നിവയും നടക്കും. ഉച്ചക്ക് ഒരു മണിമുതല്‍ ചാലിശ്ശേരി സുന്ദരന്‍ നായരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കല്‍ പറയും വൈകീട്ട് അഞ്ചിന് നാട്ടുപൂരങ്ങളുടെ വരവുമാണ്.

വൈകീട്ട് ദീപാരാധന, കേളി, പഞ്ചതായമ്പക, നടപ്പുര മേളം എന്നിവയുണ്ടാകും. രാത്രിയില്‍ വിഷ്ണുമായക്കളം, എഴുന്നള്ളിപ്പ്, താലംവരവ്, എന്നിവക്ക് ശേഷം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ നടയടക്കും. ഭാരവാഹികളായ പി.എസ്.പ്രസാദ്, കെ.ടി.ബാലന്‍, കെ.പി.കരുണാകരന്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി, ടി.എല്‍.ശിവദാസന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

ADVERTISEMENT