മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു

മണത്തല ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ച് പള്ളി പരിസരത്തും നഗരത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു. നേര്‍ച്ച ആഘോഷങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രദേശം പൂര്‍വ്വസ്ഥിതിയിലാക്കി നഗരസഭ ശുചിത്വ പരിപാലനത്തില്‍ മാതൃകയായി. മാസ് ക്ലീനിംഗ് പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എ. എച്ച്. അക്ബര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് അധ്യക്ഷത വഹിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ് , കെ. എച്ച്. സലാം , സുബൂറ , കെ. പി. രഞ്ജിത്ത് കുമാര്‍ , 20-ാം വാര്‍ഡ് കൗണ്‍സിലര്‍ എം. എന്‍. റൗഫ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ദിലീപ് ബി., സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ എം., മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT