എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം
2025 -26 നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി എള്ള്, ഡെയിഞ്ച വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സോമന് അധ്യക്ഷയായി. കൃഷി ഓഫീസര്‍ എ.വി.വിജിത,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.വി.വിവേക്, പ്രബിത ബാലകൃഷ്ണന്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഗോവിന്ദന്‍കുട്ടി,മണികണ്ഠന്, ഷീജ ആനന്ദന്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.വി.രജനി എന്നിവര്‍ സംസാരിച്ചു.



