30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

76

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ
ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി 5 വ്യാഴാഴ്ച്ചയാണ് ആറാട്ട് വെള്ളിയാഴ്ച്ച വൈകീട്ട് നിറമാല , ചുറ്റുവിളക്ക് എന്നിവക്കു ശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജയക്ക് ശേഷം കൊടിയേറ്റം നടത്തി. അശ്വിന്‍ തുരുമേനി, ഹരി തിരുമേനി, അവാണാവ് നാരയണന്‍ തിരുമേനി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ശേഷം അന്നദാനവും ഉണ്ടായി.

തുടര്‍ ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം, ഗണപതി ഹോമം, ഉഷപൂജ, തുടങ്ങി വിശേഷാല്‍ പൂജകളും വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, വിളക്കിനെഴുന്നള്ളിപ്പ് , അന്നദാനം എന്നിവയും ഉണ്ടാകും. ഉത്സവ ദിനത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട ബുധനാഴ്ച്ചയും ആറാട്ട് വ്യാഴാഴ്ച്ചയും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രസംരക്ഷണസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!