30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

148

ഭര്‍ത്താവ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ദാരുണാന്ത്യം. ചാവക്കാട് തെക്കഞ്ചേരി അമ്പലത്ത് വീട്ടില്‍ ഹനീഫയുടെ മകളും, വെളിയംങ്കോട് സ്വദേശി റഫീഖിന്റെ ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ് മരിച്ചത്. ഭര്‍ത്താവ് റഫീഖിനെ പരിക്കുകളോടെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ തെക്കേനട ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. പുലര്‍ച്ചെ 12.30ഓടെ റോഡില്‍ പരിക്കേറ്റുകിടക്കുന്നത് കണ്ട പോലീസ് ആണ് ആംബുലന്‍സ് വരുത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

ADVERTISEMENT
error: Content is protected !!