30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery മുട്ടകോഴി വിതരണം സംഘടിപ്പിച്ചു

മുട്ടകോഴി വിതരണം സംഘടിപ്പിച്ചു

32

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ 2025-26 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുള്ള മുട്ടകോഴി വിതരണം രണ്ടാംഘട്ടം നടന്നു. മഴുവഞ്ചേരിയില്‍ മൃഗാശുപത്രി അങ്കണത്തില്‍ നടന്ന മുട്ട കോഴി വിതരണ ചടങ്ങ്ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരന്‍ അധ്യക്ഷയായി. വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികള്‍ മൃഗാശുപത്രി ജീവനക്കാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!